കലാമിന്റെ ജന്മവാര്‍ഷിക ചടങ്ങില്‍ മോദി പങ്കെടുക്കും

Tuesday 13 October 2015 11:18 pm IST

ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി എപിജെ അബുദുള്‍ കലാമിന്റെ ജന്മവാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നാളെ ന്യൂദല്‍ഹിയിലെ ഡിആര്‍ഡിഒ ഭവനിലാണ് ചടങ്ങ്. ചടങ്ങില്‍ കലാമിന്റെ ഫോട്ടാ അനാച്ഛാദനവും മോദി നിര്‍വഹിക്കും. കലാമിന്റെ ജീവതത്തിലെ ഒരു ആഘോഷം എന്ന ഫോട്ടോ എക്‌സിബിഷനും കാണും.