എസ്ഡി കാര്‍ഡുകളുടെ പുതിയ ശ്രേണിയുമായി സോണി

Tuesday 13 October 2015 11:47 pm IST

കൊച്ചി: ഫോട്ടോ, വീഡിയോ പ്രൊഫണലുകള്‍ക്കുവേണ്ടി എസ്എഫ്-32പി, എസ്എഫ് 64പി, എസ്ഡി കാര്‍ഡുകളുടെ പുതിയ ശ്രേണി സോണി പുറത്തിറക്കി. വര്‍ധിത ഫയല്‍ റസ്‌ക്യൂ സോഫ്റ്റ്‌വെയറിനും മെച്ചപ്പെട്ട ഡാറ്റാ റിക്കവറിക്കും ഒപ്പമാണ് പുതിയ എസ്ഡി കാര്‍ഡ് എത്തുന്നത്. എസ്ഡി കാര്‍ഡുകള്‍ വാട്ടര്‍ പ്രൂഫും ഡസ്റ്റ് പ്രൂഫുമാണ്. സാധാരണ എസ്ഡി കാര്‍ഡുകളെ അപേക്ഷിച്ച് 2500 ജി ആഘാതം താങ്ങാനുള്ള ശേഷിയുമുണ്ട്. എസ്എഫ് 32 പിയുടെ വില 4310 രൂപ. എസ് എഫ് 64 പിയുടെ വില 7770 രൂപയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.