നോമിനേഷന്‍ ഫോം കിട്ടാനില്ലെന്നു പരാതി

Wednesday 14 October 2015 2:01 pm IST

പാലക്കാട്: മുനിസിപ്പാലിറ്റിയില്‍ നോമിനേഷന്‍ ഫോം കിട്ടാനില്ലെന്നു പരാതി. ഇന്നലെ ഉച്ചകഴിഞ്ഞ് നോമിനേഷന്‍ ഫോം വാങ്ങുവാന്‍ ചെന്ന ബിജെപി സ്ഥാനാര്‍ത്ഥികളോടും മറ്റുചില പാര്‍ട്ടിക്കാരോടുമാണ് ഫോമില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചത്. നോമിനേഷന്‍ നല്‍കുവാനുള്ള അവസാന തിയ്യതി ഇന്നായിരിക്കെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഫോം കിട്ടാത്ത അവസ്ഥയിലാണ്. ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ടുഫോം എന്ന നിലയ്ക്കാണ് നല്‍കേണ്ടത്. ഫോം ആവശ്യപ്പെട്ടു ചെന്നപ്പോള്‍ ഫോട്ടോ കോപ്പി ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു അധികൃതരുടെ മറുപടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി നോമിനേഷന്‍ ഫോം മാറ്റിയതാണെന്ന് ബിജെപി ആരോപിച്ചു.