പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; ഇനി തീ പാറുന്ന പ്രചരണം

Wednesday 14 October 2015 4:34 pm IST

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ഇതോടെ 21,871 നിയോജകമണ്ഡലങ്ങളിലേക്ക് തീപാറുന്ന പ്രചരണത്തിന് തുടക്കമായി. ഏതാണ്ട് ഒന്നരലക്ഷത്തോളം പത്രികള്‍ ലഭിച്ചതായാണ് അനൗദ്യോഗിക കണക്ക്. നാളെയാണ് പത്രികകള്‍ സൂക്ഷ്മപരിശോധന നടക്കുക. 17വരെ പത്രിക പിന്‍വലിക്കാം. അതേസമയം, കണ്ണൂരിലെ ആന്തൂര്‍ നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല. ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി പി.കെ.ശ്യാമളയ്ക്കും എതിരില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.