പോളിംഗ് സ്റ്റേഷനുകള്‍ക്ക് മാറ്റം

Wednesday 14 October 2015 5:05 pm IST

കൊല്ലം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലേയും തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെയും നിലവിലുള്ള പോളിംഗ് സ്റ്റേഷന് പകരം പുതിയത് അനുവദിച്ചു. കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കല്ലുംതാഴം വാര്‍ഡിലെ മങ്ങാട് സെന്റ് ജോസഫ് എല്‍പിഎസിലെ ബൂത്ത് സ്റ്റാന്‍സിലാവോസ് കാഷ്യൂ ഫാക്ടറി (കെട്ടിട നമ്പര്‍ 14/738) യിലേക്കും തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 11 മാലുമേല്‍ വാര്‍ഡിലെ അങ്കണവാടി നമ്പര്‍-120 ലെ ബൂത്ത് തൊടിയൂര്‍ കൃഷിഭവനിലേക്കും മാറ്റി.