എല്‍ഡിഎഫ് കൗണ്‍സിലര്‍ രാജിവച്ച് എന്‍ഡിഎയില്‍ ചേര്‍ന്നു

Wednesday 14 October 2015 8:36 pm IST

ചെങ്ങന്നൂര്‍: എല്‍ഡിഎഫ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ദേശീയ ജനാധിപത്യ സഖ്യത്തില്‍ ചേര്‍ന്നു. നഗരസഭയിലെ 22-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ദീപയാണ് നഗരസഭാ കൗണ്‍സില്‍ സ്ഥാനവും, പാര്‍ട്ടി സ്ഥാനവും രാജിവെച്ച് എന്‍ഡിഎയില്‍ ചേര്‍ന്നത്. ഇവര്‍ 23-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാര്‍ട്ടിയില്‍ നിന്നുണ്ടായ വ്യക്തിപരമായ ചില കാരണങ്ങളാണ് തന്നെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയതെന്നും. ഇനി പാര്‍ട്ടിയില്‍ പ്രവൃത്തിക്കില്ലെന്നും ദീപ പറഞ്ഞു. അഴ്ചകള്‍ക്ക് മുന്‍പ് തീരുമാനം എടുത്തിരുന്നതാണ് എന്നാല്‍ രാജികത്ത് വാങ്ങാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെന്നും ഇവര്‍ അറിയിച്ചു.