നവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി

Wednesday 14 October 2015 8:59 pm IST

കല്‍പ്പറ്റ : നവരാത്രി ആഘോഷങ്ങള്‍ക്കായി ജില്ലയിലെ ക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. നവരാത്രി ആരംഭദിവസമായ ഇന്ന ലെ മുതല്‍ ക്ഷേത്രങ്ങളില്‍ ഭക്തജനതിരക്കേറി തുടങ്ങി. മാനന്തവാടി : താഴെയങ്ങാടി ശ്രീഹനുമാന്‍ ക്ഷേത്രത്തില്‍ നവരാത്രി,വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാല്‍ പൂജകള്‍, ആയുധപൂജ, ഗ്രന്ഥപൂജ, വാഹനപൂജ, എഴുത്തിനിരുത്ത്, സഹസ്രദീപക്കാഴ്ച എന്നിവഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്; 9447442696. തോണിച്ചാല്‍ : പൈങ്ങാട്ടിരി ശ്രീരാജരാജേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബര്‍ പതിമൂന്ന് മുതല്‍ ദിവസേന സ്‌തോത്രപാരായണങ്ങള്‍, കീര്‍ത്തനാലാപനം, വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടായിരിക്കും. ഇരുപതിന് വൈകുന്നേരം പൂജവെയ്പ്, ഇരുപത്തിയൊന്നിന് ദുര്‍ഗ്ഗാലക്ഷ്മി സരസ്വതിപൂജകളും വൈകുന്നേരം 6.30ന് സഹസ്രദീപം തെളിയിച്ച് ദീപാരാധനയുംനടക്കും. 22ന് മഹാനവമി ദിനത്തില്‍ ദുര്‍ഗാപൂജ, ആയുധപൂജ എന്നിവയും 23ന് കാലത്ത് മുതല്‍ വാഹനപൂജയുംപൂജയെടുപ്പ്, വിദ്യാരംഭം എന്നിവയും നടക്കും. കുട്ടികളെ എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്രത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോണ്‍ : 9605143674 മാനന്തവാടി : ജില്ലയിലെ ഏക നവഗ്രഹ ക്ഷേത്രമായ മാനന്തവാടി ശ്രീ കാഞ്ചി കാമാക്ഷി മാരിയമ്മന്‍ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 23 വരെയാണ് മഹോത്സവം. ഇന്നലെ പുര്‍ച്ചെ നടന്ന പള്ളി ഉണര്‍ത്തല്‍ ചടങ്ങോടെയാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവത്തിന് തുടക്കമായത്. എല്ലാ ദിവസവും പതിവ് പൂജകളും ഒക്‌ടോബര്‍ 17ന് സുമംഗലി പൂജ 21ന് ഗ്രന്ഥം വെയ്പ്പും കരകം എഴുന്നള്ളത്തും 22 ന് ആയുധപൂജയും. സംസ്‌കാരിക സമ്മേളനം കലക്ടര്‍ സാംബശിവറാവു ഉദ്ഘാടനം ചെയ്യും. രാത്രി 9.30 ന് ഗാനമേളയും ഉണ്ടാകും. 23 ന് വിദ്യാരംഭം വൈകിട്ട് വൈദ്യതാലംകൃത ഐതിഹ്യ രഥഘോഷയാത്രയ്ക്ക് പുരാണങ്ങളുടേയും വേലകളുടേയും രാജാവ് മംഗലാംകുന്ന് കര്‍ണ്ണന്‍ എന്ന ഗജരാജാവും ഉണ്ടാകും. പ്രശ്‌നവിധി പ്രകാരം പരിഹാര പൂജയും ശനിദോഷ നിവാരണത്തിന് എല്ലാ ശനിയാഴ്ചയും പ്രത്യേക പൂജയും ഉണ്ടായിരിക്കും. ബത്തേരി : ബത്തേരി ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും സംഗീത-നൃത്ത കലോത്സവവും ഒക്‌ടോബര്‍ 13മുതല്‍ 23 വരെ നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി തിരുമേനി നേതൃത്വം നല്‍കും. ദുര്‍ഗ്ഗാഷ്ടമിദിനമായ 21ന് വൈകുന്നേരം ഗ്രന്ഥം വെപ്പും വിജയദശമിദിനത്തില്‍ പുജയെടുപ്പും വിദ്യാരംഭം കുറിക്കലും നടക്കും. മഹാഗണപതി ക്ഷേത്രം നവീകരണ കലശത്തിനുശേഷം ആദ്യമായി നടക്കുന്ന മണ്ഡലകാല മഹോത്സവത്തിലെ ഭാഗവതയജ്ഞത്തോടനുബന്ധിച്ച് വൃശ്ചികം ഒന്നുമുതല്‍ ഏഴുവരെ നടക്കുന്ന വിപുലമായ അന്നദാനത്തിനുള്ള ആദ്യസംഭാവന രശ്മിനായര്‍ കുപ്പാടിയില്‍(ജൂനിയര്‍സൂപ്രണ്ട് സബ് രജിസ്ട്രാര്‍ ഓഫീസ് കല്‍പ്പറ്റ)നിന്നും ക്ഷേത്ര സമിതി പ്രസിഡണ്ട് കെ.ജി.ഗോപാലപിള്ള സ്വീകരിച്ചു. കോഴിക്കോട് തളിക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ പാട്ടംകൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് ഈ വര്‍ഷത്തെ ഭാഗവത സപ്താഹ യജ്ഞാചാര്യന്‍. പുളിയാര്‍മല : കരടിമണ്ണ് ഭദ്രകാളി ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ഒക്‌ടോബര്‍ 21, 22,23 തിയ്യതികളില്‍ മഹാനവമി ആഘോഷം നടത്തും. ഒകേ്ടാബര്‍ 21ന് ആറുമണിയ്ക്ക് പ്രത്യേകപൂജയും ഗ്രന്ഥംവെപ്പും. 22ന് പ്രത്യേക പൂജകള്‍, 23ന് ആറുമണിയ്ക്ക് പൂജ, ഏഴുമണിയ്ക്ക് ഗ്രന്ഥം എടുപ്പ്, എട്ടുമണിയ്ക്ക് വാഹനപൂജ, ഒമ്പതുമണിയ്ക്ക് വിദ്യാരംഭം. പാല്‍വെളിച്ചം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, വള്ളിയൂര്‍ ക്കാവ് ദേവീക്ഷേത്രം, വാടേരി ശിവക്ഷേത്രം, കല്‍പ്പറ്റ ഗ്രാമം ദേവീ ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം കല്‍പ്പറ്റ, മേപ്പാടി മാ രിയമ്മന്‍ ക്ഷേത്രം, വൈത്തി രി മാരിയമ്മന്‍ ക്ഷേത്രം, മാനന്തവാടി താഴെഅങ്ങാടി മാരിയമ്മന്‍ ക്ഷേത്രം, പുല്‍പ്പള്ളി സീതാ ലവകുശക്ഷേത്രം, പേ ാരൂര്‍ ശ്രീ ഉതിരമാരുതന്‍ ക്ഷേ ത്രം, ചൊവ്വയില്‍ ശ്രീ ഭഗവതി ക്ഷേത്രം, പള്ളിയറ ദേവീ ക്ഷേത്രം, ചുണ്ടക്കുന്ന് ഭഗവതി ക്ഷേത്രം, തോണിച്ചാല്‍ മലക്കാരി ക്ഷേത്രം, ആനേരി ശ്രീ മഹാവിഷ്ണുക്ഷേത്രം തുടങ്ങി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും നവരാത്രി പൂജകള്‍, ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ തുടങ്ങിയവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.