ഠേംഗ്ഡിജി തൊഴിലാളി വര്‍ഗ്ഗത്തിന് ഉത്തമ മാതൃക: എം.പി. ഭാര്‍ഗ്ഗവന്‍

Wednesday 14 October 2015 9:06 pm IST

ആലപ്പുഴ: ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപക നേതാവ് ദത്തോപാന്ത് ഠേംഗ്ഡിജി ഭാരതത്തിലെ ലക്ഷക്കണക്കിനു തൊഴിലാളി സമൂഹത്തിന് അനുകരണീയ മാതൃകയായിരുന്#ുവെന്നും രാഷ്ട്രത്തിനു നേരിടേണ്ടി വന്ന വലിയ വിപത്തുകളെ മുന്‍കൂട്ടി കാണാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്‍ഗ്ഗവന്‍. ബിഎംഎസ്സിന്റെ ആഭിമുഖ്യത്തില്‍ ഠേംഗ്ഡിജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി. രാജശോഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.ജി.ഗോപകുമാര്‍, വി.കെ. ശിവദാസ്, കെ. കൃഷ്ണന്‍കുട്ടി, ശാന്താ ഡി. നായര്‍, സി. ഗോപകുമാര്‍, എന്‍. വേണുഗോപാല്‍, കെ. സദാശിവന്‍പിള്ള, ബിനീഷ് ബോയ്, പി. ശ്രീകുമാര്‍, അനിയന്‍ സ്വാമിച്ചിറ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.