ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

Wednesday 14 October 2015 9:12 pm IST

ബത്തേരി: പഴൂര്‍ സെന്റ് ആന്റണീസ് വിദ്യാലയത്തിലെ ആറാം ക്ലാസുകാരി എം. എസ് ആതിരയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മുക്കുത്തിക്കുന്ന് മൂടംകൊല്ലി പണിയ കോളനിയിലെ പരേതനായ ബാബുവിന്റേയും ശകുന്ദളയുടേയും ഏക മകളാണ് ആതിര. സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ച കുട്ടിയ അമ്മ വഴക്കു പറഞ്ഞതാണ് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ബത്തേരി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.