ഭീകരന് യാത്ര ചെയ്യാന്‍ ട്രക്ക് നല്‍കിയ ഉടമ അറസ്റ്റില്‍

Wednesday 14 October 2015 9:21 pm IST

ശ്രീനഗര്‍: പാക്കിസ്ഥാന്‍ ഭീകരന്‍ നാവേദിന് സഞ്ചരിക്കാന്‍ നല്‍കിയ ട്രക്കിന്റെ സഹഉടമയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഉധംപൂരില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ബിഎസ്എഫ് സംഘത്തിന് നേരെയായിരുന്നു ഭീകരാക്രമണം. തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ നിന്നുമാണ് സബ്ജര്‍ അഹമ്മദിനെ അറസ്റ്റ് ചെയ്തത്. ലഷ്‌കര്‍-ഇ-തോയിബ ഭീകരന് കശ്മീരില്‍ സഞ്ചരിക്കാന്‍ ട്രക്ക് നല്‍കുകയായിരുന്നു ഇയാള്‍. നാവേദ് ഉപയോഗിച്ച ട്രക്കിന്റെ സഹഉടമയാണ് ഇയാള്‍. ട്രക്ക് ഏര്‍പ്പാട് ചെയ്ത് കൊടുത്ത ഷൗക്കത്ത് അഹമ്മദ് ബട്ട്, കുര്‍ഷിദ് അഹമ്മദ് എന്നിവരെ നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.