തുറമുഖ തൊഴിലാളികള്‍ക്കുള്ള പാരിതോഷികം: കാലാവധി നീട്ടി

Wednesday 14 October 2015 9:29 pm IST

ന്യൂദല്‍ഹി: തുറമുഖ തൊഴിലാളികള്‍ക്ക് ഉത്പാദന ക്ഷമതയുമായി ബന്ധപ്പെടുത്തി പാരിതോഷികം നല്‍കുന്ന പദ്ധതിയുടെ കാലാവധി 2014-2016 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍  കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തുക ഗവണ്‍മെന്റില്‍ നിന്നുള്ള ബജറ്റ് സഹായമില്ലാതെ പ്രധാന തുറമുഖ ട്രസ്റ്റുകളും തുറമുഖ തൊഴിലാളി ബോര്‍ഡുകളും സ്വന്തമായി കണ്ടെത്തണം.  44000ത്തോളം തുറമുഖ തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.