കലയിലെ തത്വചിന്ത: ദ്വിദിന സെമിനാര്‍ തുടങ്ങി

Wednesday 14 October 2015 9:38 pm IST

തലശ്ശേരി: ബ്രണ്ണന്‍ കോളേജ് ഫിലോസഫി വിഭാഗം നടത്തുന്ന ദ്വിദിന സെമിനാര്‍ തുടങ്ങി. വകുപ്പധ്യക്ഷ പ്രവീണ കെ.കെയുടെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ ഡോ.പിന.എ.ഇസ്മയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യുജിസിയുടെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് ലഭിച്ച ഫിലോസഫി വിഭാഗം അധ്യാപകന്‍ ഡോ.ഇ.രാജീവന് ഡോ.എം.രാമകൃഷ്ണന്‍ മെമന്റോ സമ്മാനിച്ചു. പ്രമുഖ ചിന്തകനും കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മുന്‍ മേധാവിയുമായ ഡോ.നിസാര്‍ അഹമ്മദ് 'ഉണ്മ എന്ന കലയും ഉണ്മയിലെ കലയും' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി ഡോ.എം.വി.നാരായണന്‍(ഇംഗ്ലീഷ് വിഭാഗം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി), ഡോ.ടി.വി.മധു (ഫിലോസഫി വിഭാഗം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി) ഡോ.രേഖാ മേനോന്‍ (ഫിലോസഫി വിഭാഗം , മഹാരാജാസ് കോളേജ്) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു സെമിനാറിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 11 മണിക്ക് ഷഹബാസ് അമന്‍, ജാസ്സി ഗിഫ്റ്റ്, ടി.കെ.സനിത എന്നിവരുടെ ഗാനാലാപനം ഓപ്പണ്‍ സ്‌റ്റേജില്‍ നടക്കും. തളിപ്പറമ്പ് ആയുര്‍വേദ ആശുപത്രിയില്‍ പൈല്‍സ്, വെരിക്കോസ് മെഡിക്കല്‍ ക്യാമ്പ് കണ്ണൂര്‍: കൂവോടുളള തളിപ്പറമ്പ് താലൂക്ക് ആയുര്‍വേദാശുപത്രിയില്‍ ഭാരതീയ ചികിത്സാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍, വെരിക്കോസിറ്റി എന്നീ അസുഖങ്ങള്‍ക്കുളള മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും 20 ന് നടക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ്. ജില്ലാ ആയുര്‍വേദാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.റബീ ഹാഷിം ക്യാമ്പിനു നേതൃത്വം നല്‍കും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9388013866.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.