പാട്യത്ത് പടപൊരുതാനുറച്ച് ബിജെപി സ്ഥാനാര്‍ത്ഥികള്‍

Wednesday 14 October 2015 9:40 pm IST

പാനൂര്‍: പാട്യത്ത് പടപൊരുതാനുറച്ച് ബിജെപി സ്ഥാനാര്‍ത്ഥികള്‍. 17 വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. ചെങ്കോട്ടകളില്‍ ദേശീയതയുടെ ശംഖൊലി മുഴക്കാന്‍ സജ്ജരായി പഞ്ചായത്തിലെ ഒരു വാര്‍ഡ് ഒഴികെ മറ്റെല്ലാ വാര്‍ഡിലും ബിജെപി സാരഥികള്‍ ജനവിധി തേടും.സിപിഎം ഭീഷണി വകവെയ്ക്കാതെയാണ് ഇന്നലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയത്.പതിറ്റാണ്ടുകളായി സിപിഎം ഭരണസാരഥ്യം വഹിക്കുന്ന പഞ്ചായത്താണ് പാട്യം.അക്രമവും,അസഹിഷ്ണുതയും കൊടികുത്തി വാഴുന്ന നാട്ടുരാജാക്കന്‍മാരായ സിപിഎം നേതാക്കളുടെ ഹുങ്കില്‍ പിന്‍സീറ്റ് ഭരണം നടക്കുന്ന ജില്ലയിലെ ചില പഞ്ചായത്തുകളില്‍ ഒന്നാണ് പാട്യം. കഴിഞ്ഞ കാലങ്ങളില്‍ സ്വാധീനമുളള വാര്‍ഡുകളില്‍ മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ സാഹചര്യത്തില്‍ നിന്നും വിഭിന്നമായാണ് ഇക്കുറി പത്രികാസമര്‍പ്പണം. അതിനാല്‍ത്തന്നെ സിപിഎം ജൈവികമായ അസഹിഷ്ണുത സിപിഎം പ്രകടമാക്കാനും സാധ്യതയേറെയാണ്.വിജയപ്രതീക്ഷയോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ അങ്കത്തട്ടില്‍ ഇറങ്ങുന്നത്. 1 കൊങ്ങാറ്റ: സതി, 2 പൂക്കോട്: കെ.സഹദേവന്‍, 3 ഓട്ടച്ചിമാക്കൂല്‍: യുകെ.സുരേഷ്ബാബു, 4 സൗത്ത്പാട്യം: പി.ഷീല, 5 മൂഴിവയല്‍: കെപി.അനീഷ്, 6 പുതിയതെരു: ബിന്ദു രാമചന്ദ്രന്‍, 8 കാര്യാട്ടുപുറം: റീജ, 9 കൂറ്റേരിപൊയില്‍: ശൈലജ, 10 ചീരാറ്റ: അനിലഗോപി, 11 പൂവ്വത്തൂര്‍: ആര്‍വി.ശശിധരന്‍, 12 കണ്ണവംകോളനി: ഉഷ, 13 ചെറുവാഞ്ചേരി: ജിന്‍സണ്‍, 14 പത്തായക്കുന്ന്: മജിഷ.പി, 15കൊട്ടയോടി: അജേഷ്.കെ, 16 കൊങ്കച്ചി: സഹദേവന്‍.കെ, 17 കിഴക്കെകതിരൂര്‍: ധന്യ.കെ, 18 കൊങ്ങാറ്റ: സതി.