സിപിഎം കോട്ടയിലും റിബല്‍

Wednesday 14 October 2015 9:41 pm IST

പാനൂര്‍:സിപിഎം കോട്ടയിലും റിബല്‍. പ്രതിപക്ഷമില്ലാതെ ഭരണം കയ്യാളുന്ന പന്ന്യന്നൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡായ കുണ്ടുകുളങ്ങരയിലാണ് സിപിഎം വിമത ഭീഷണി ഉയര്‍ത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.ഔദോഗിക സ്ഥാനാര്‍ത്ഥി പുരുഷോത്തമന്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു.ഡിവൈഎഫ്‌ഐയുടെ മുന്‍ ബ്ലോക്ക് ഭാരവാഹിയായ അനില്‍കുമാറാണ് വിമതന്‍.പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ നടന്ന ഇത്തരം നീക്കം സിപിഎമ്മില്‍ അസ്വസ്ഥത പടര്‍ത്തിയിട്ടുണ്ട്.കോട്ടക്കുന്ന് വാര്‍ഡില്‍ പിപി.സരള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയതും സിപിഎമ്മിന് തലവേദനയാകും. പ്രതിപക്ഷ ശബ്ദം ഇക്കുറി പന്ന്യന്നൂര്‍ പഞ്ചായത്തില്‍ മുഴങ്ങുമെന്ന് ഇതോടെ ഉറപ്പായി.