വള്ളിയാട് ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് തീവെച്ചു നശിപ്പിച്ചു

Wednesday 14 October 2015 9:43 pm IST

ഇരിട്ടി: വള്ളിയാട് ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് തീവെച്ചു നശിപ്പിച്ചു. മാടമ്പള്ളിയിലെ എകുഞ്ഞിക്രിഷ്ണന്റെ മകന്‍ കെ.പി.കൃപേഷിന്റെ കെഎല്‍ 58 ജെ 6894ബൈക്കാണ് ബുധനാഴ്ച പുലര്‍ച്ചെ 5 മണിയോടെ തീവെച്ചു നശിപ്പിച്ചത്.പുകയും ദുര്‍ഗന്ധവും ഉയര്‍ന്നതിനെ തുടര്‍ന്ന് മുകളിലത്തെ നിലയില്‍ കിടന്നുറങ്ങുകയായിരുന്ന കൃപേഷ് പുറത്തുവന്നു നോക്കിയപ്പോള്‍ ബൈക്കിന്റെ സീറ്റ് കത്തു ന്നതാണ് കണ്ടത്. ഉടനെ വെള്ളം ഒഴിച്ചു കെടുത്തിയതിനാല്‍ ബൈക്ക് മുഴുവനായും കത്തിയില്ല. എനാല്‍ സീറ്റ് മുഴുവന്‍ കത്തിയമര്‍ന്നു. മുന്‍പും ഈ മേഖലയില്‍ നിരന്തരം ഇത്തരം അക്രമങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ തീവെപ്പുണ്ടായ വീട്ടില്‍ തന്നെ മാസങ്ങള്‍ക്ക് മുന്‍പ് വരാന്തയില്‍ സൂക്ഷിച്ച വൈക്കോല്‍ കട്ടകള്‍ക്ക് തീവെചിരുന്നു. ഇതിലൊന്നും ആരെയും പിടികൂടാന്‍ പൊലീസിനായിട്ടില്ല. കുഞ്ഞികൃഷ്ണന്റെ പരാതിയില്‍ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.