200 കിലോ റബ്ബര്‍ ഷീറ്റ് കത്തി നശിച്ചു

Wednesday 14 October 2015 10:16 pm IST

തൊടുപുഴ: പുകപ്പുരയ്ക് തീപിടിച്ച് 200 കിലോയോളം റബ്ബര്‍ ഷീറ്റും ഒട്ടിപാലും കത്തി നശിച്ചു. കുമാരമംഗലം ഉരിയരിക്കുന്ന് വടക്കേല്‍ വിജയ മോഹനന്റെ പുകപ്പുരയാണ് ഇന്നലെ രാവിലെ 8 മണിയോടെ കത്തി നശിച്ചത്. 30000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തൊടുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.