ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി ഐതിഹാസിക വിജയം നേടും പി.കെ. കൃഷ്ണദാസ്

Wednesday 14 October 2015 10:19 pm IST

ഇരിട്ടി: ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി ഐതിഹാസികമായ വിജയം നേടുമെന്ന് ബിജെപി മുന്‍ അഖിലേന്ത്യാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തില്ലങ്കേരി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ താജ്മഹല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് സമാനമായ സ്ഥിതിയാണ് ഇന്ന് കേരളത്തിലും സംജാതമായിരിക്കുന്നത്. ചുറ്റുപാടുകളില്‍ നിന്നും ബിജെപി ക്കെതിരെ വരുന്ന അപവാദ പ്രചരണങ്ങളെ അവഗണിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങിയാല്‍ നമുക്ക് കേരളത്തെ കീഴടക്കാനാവും കൃഷ്ണദാസ് പറഞ്ഞു. കണ്‍വെന്‍ഷനില്‍ ബിജെപി തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സംസ്ഥാന കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി.വി.ചന്ദ്രന്‍, സി.വി.വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തില്ലങ്കേരി പഞ്ചായത്തിലെ മുഴുവന്‍ ബിജെപി സ്ഥാനാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു. ഇരിട്ടിയില്‍ കീഴൂര്‍ വിയുപി സ്‌കൂളില്‍ നടന്ന ബിജെപി ഇരിട്ടി നഗരസഭാ കണ്‍വെന്‍ഷനും, കാക്കയങ്ങാട് മുഴക്കുന്നു പഞ്ചായത്ത് കണ്‍വെന്‍ഷനും കാഞ്ഞിലേരിയില്‍ മാലൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.