കുമരകം: ബിജെപി ഇലക്ഷന് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണവും നടന്നു. കുമരകം ചന്തക്കവലയിലെ ഇലക്ഷന് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കോട്ടയം ബിജെപി പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ബിജെപി സംസ്ഥാാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്, ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് എന്‍.വി ബൈജു, ബിജെപി കുമരകം പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ജയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവയ്ക്കാനുള്ള തുക ജില്ലാ പ്രസിഡന്റ് കുമരകം പ്രസിഡന്റിന് കൈമാറി. ശേഷം ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ കാവി ഷാള്‍ പുതപ്പിച്ച് ആശീര്‍വദിച്ചു. നൂറുകണക്കിന് ബിജെപി പരിവാര്‍ സംഘടനകളുടെ അകമ്പടിയോടെ ഇന്നലെ സ്ഥാനാര്‍ത്ഥികള്‍ പഞ്ചായത്തിലെത്തി നാമനിര്ദ്ദേ പട്ടിക സമര്‍പ്പിച്ചു. ഒന്‍പത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന കുമരകം പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്തുള്‍പ്പെടെ നാലിടങ്ങളില്‍ സ്ത്രീകളാണ് മത്സരിക്കുന്നത്. ബിജെപി എസ്എന്‍ഡിപി സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ എസ്എന്‍ഡിപി ഏഴ് വാര്ുകളില് മത്സരിക്കും. ബിജെപി എസ്എന്‍ഡിപി സഖ്യം ഇത്തവണ മറ്റു പാര്‍ട്ടികളെ പിന്തള്ളി പഞ്ചായത്ത് ഭരണം പിടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: