സ്ഥാനാര്‍ത്ഥിയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്തത് ഹൈക്കോടതി റദ്ദാക്കി

Saturday 8 April 2017 11:28 pm IST

ചങ്ങനാശേരി: നഗരസഭ 22-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബിന്ദു ഗോപകുമാര്‍ നക്കച്ചാടത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്താന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു. യാതൊരു അടിസ്ഥാന കാരണങ്ങളും ഇല്ലാതെയാണ് മുനിസിപ്പല്‍ ഉദേ്യാഗസ്ഥരെ സ്വാധീനിച്ച് ചില ഭരണകക്ഷികള്‍ നടത്തിയ നീക്കത്തിലൂടെ ബിന്ദു ഗോപകുമാറിന്റെ പേര് വോട്ടര്‍പട്ടികയില്‍നിന്നും നീക്കം ചെയ്തത്. സ്ഥലത്ത് സ്ഥിര താമസക്കാരാണ് ബിന്ദുവിന്റെ കുടുംബം. ബിന്ദുഗോപകുമാര്‍ ബിജെപി മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.