മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്ജ് പാര്‍ട്ടി വിട്ടു

Saturday 8 April 2017 11:28 pm IST

കോട്ടയം: മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്ജും മറ്റ് നേതാക്കളും കേരളാ കോണ്‍ഗ്രസ്സ് സ്‌കറിയാ വിഭാഗത്തില്‍ നിന്നും രാജി വച്ചതായി പത്രസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ച് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും സ്റ്റീഫന്‍ പറഞ്ഞു. സംസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഒന്നില്‍ പോലും സ്‌കറിയാ തോമസ് വിഭാഗം കേരളാ കോണ്‍ഗ്രസ്സിന് എല്‍ഡിഎഫ് പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കാത്തത് പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ റോയി വാരിക്കാട്, പി.എ. അലക്‌സാണ്ടര്‍ പകലോമറ്റം, റെജി പുത്തയത്ത്, എ.എ. എബ്രഹാം ആലുംമൂട്ടില്‍, റോണി മാത്യു എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.