ആധാര്‍ പിന്‍വലിക്കാനാവില്ല: കേന്ദ്രസര്‍ക്കാര്‍

Thursday 15 October 2015 12:06 am IST

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് ഇനി പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രാജ്യത്ത് ഇതുവരെ 92കോടി ആളുകളാണ് ആധാര്‍ കാര്‍ഡ് എടുത്തത്. അതിനാല്‍ തന്നെ ഇനിയത് പിന്‍വലിക്കാനാവില്ല. എന്നാല്‍ ഒരു സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സംവിധാനങ്ങളില്‍ കൈമാറുന്ന വിവരങ്ങള്‍ ലോകം മുഴുവന്‍ ലഭ്യമാകുന്നുണ്ട്. ഇവയൊക്കെ ഉപയോഗിക്കുന്നവരാണ് ആധാറിന്റെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്കപ്പെടുന്നത്. ആധാര്‍ കാര്‍ഡിനായി വ്യക്തികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ അതീവ സുരക്ഷിതത്വത്തോടെയാണ് സംരക്ഷിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഇന്നും വാദം തുടരും.