ശബരിമലയിലെ പഞ്ചലോഹ പതിനെട്ടാംപടി പ്രതിഷ്ഠ 16ന്

Thursday 15 October 2015 12:07 am IST

പത്തനംതിട്ട: ശബരിഗീരീശന്റെ പുതുതായി പഞ്ചലോഹം പൊതിഞ്ഞ പതിനെട്ടാംപടിയുടെ പ്രതിഷ്ഠയും കുംഭാഭിഷേകവും നാളെ നടക്കും. രാവിലെ 10 നും 10.30നും ഇടയ്ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. പതിനെട്ടാംപടിയിലെ നേരത്തെയുണ്ടായിരുന്ന പഞ്ചലോഹ കവചം അഴിച്ചുമാറ്റുന്നതിനായി പടിയിലെ ദേവ ചൈതന്യത്തെ കലശത്തിലാവാഹിച്ച് ശ്രീകോവിലില്‍ സ്ഥാപിച്ചിരുന്നു. ഈ ദേവ ചൈതന്യം നാളത്തെ കലശാഭിഷേകത്തോടെ പുതിയ പടിയിലേക്ക് ആവാഹിക്കും. പതിനെട്ടാംപടിയുടെ പ്രതിഷ്ഠയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 ന് തുറക്കും. ആചാര്യവരണവും ശുദ്ധിക്രിയയും നടക്കും. നാളെ വൈകിട്ട് പടിപൂജ.  രാത്രി 10 ന്‌നട അടയ്ക്കും. തുലാമാസ പൂജകള്‍ക്കായി 17ന് വൈകിട്ട് 5 ന് വീണ്ടും നടതുറക്കും. 18ന് ശബരിമല, മാളികപ്പുറംമേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.