ലങ്കയ്ക്ക് മികച്ച തുടക്കം

Thursday 15 October 2015 12:21 am IST

ഗാലെ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയര്‍ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം. ഓപ്പണര്‍ കരുണരത്‌നെയുടെ സെഞ്ചുറിയുടെ മികവില്‍ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തു ലങ്ക. 135 റണ്‍സോടെ കരുണരത്‌നെയും, 72 റണ്‍സുമായി ദിനേശ് ചണ്ഡിമലും ക്രീസില്‍. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ലങ്കയെ കരുണരത്‌നെയുടെ മൂന്നാം സെഞ്ചുറിയാണ് കാത്തത്. ഓപ്പണര്‍ കൗശല്‍ സില്‍വയെയും (17), തിരിമന്നെയെയും (16) വേഗം നഷ്ടമായെങ്കിലും ചണ്ഡിമലിനൊപ്പം ചേര്‍ന്ന് കരുണരത്‌നെ ആതിഥേയരെ കാത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.