ബ്രസീലിന് ജയം, അര്‍ജന്റീനയ്ക്ക് സമനില

Thursday 15 October 2015 12:25 am IST

ഫോര്‍ട്ടെലെസ: ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ ആദ്യ ജയം നേടിയപ്പോള്‍, അര്‍ജന്റീനയ്ക്ക് കുരുക്ക്. വെനസ്വേലയെ 3-1ന് ബ്രസീല്‍ തുരത്തി. പരാഗ്വെയോട് ഗോള്‍രഹിത സമനില വഴങ്ങി അര്‍ജന്റീന. ഫോര്‍ട്ടെലെസയില്‍ വില്യന്റെ ഇരട്ട പ്രഹരമാണ് ബ്രസീലിന് മിന്നും ജയം സമ്മാനിച്ചത്. ഒന്നാം മിനിറ്റിലും, 42ാം മിനിറ്റിലും വില്യന്‍ സ്‌കോര്‍ ചെയ്തു. 73ാം മിനിറ്റില്‍ റിക്കാര്‍ഡോ ഒലിവെയ്‌ര മൂന്നാം ഗോള്‍ നേടി. ക്രിസ്റ്റ്യന്‍ സാന്റോസ് വെനസ്വേലയുടെ ആശ്വാസം. ആദ്യ കളിയില്‍ ചിലിയോട് മറുപടിയില്ലാത്ത രണ്ടു ഗോളിന് തോറ്റിരുന്നു ബ്രസീല്‍. ആദ്യ കളിയില്‍ ഇക്വഡോറിനോട് തോറ്റ അര്‍ജന്റീനയ്ക്ക് വിജയവഴിയിലെത്താനായില്ല. പരാഗ്വെയോട് അവരുടെ നാട്ടില്‍ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി അവര്‍. മറ്റൊരു മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍ ചിലിക്ക് ജയം. പെറുവിനെ 4-3ന് വീഴ്ത്തി ചിലി. അലക്‌സി സാഞ്ചസിന്റെയും വര്‍ഗാസിന്റെയും ഇരട്ട ഗോളുകളാണ് ചിലിയെ ജയത്തിലേക്കു നയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.