ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാനായില്ല

Thursday 15 October 2015 11:02 am IST

കരുവാരക്കുണ്ട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ലീഗ് കോണ്‍ഗ്രസ് തര്‍ക്കം ചില സ്ഥലങ്ങളില്‍ ഭാഗികമായി പരിഹരിച്ചെങ്കിലും കരുവാരക്കുണ്ടില്‍ ഇപ്പോഴും അത് തുടരുകയാണ്. സംസ്ഥാനതലത്തില്‍ ഇരുകൂട്ടരും ഒന്നാണെന്ന് പറയുമ്പോഴും ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് യുഡിഎഫ് സംവിധാനം അപ്രസക്തമാകുന്നു. മലയോര മേഖലയിലെ പഞ്ചായത്തുകളിലെ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നു. ഇവിടെ കോണ്‍ഗ്രസും ലീഗും ഒറ്റക്കൊറ്റക്ക് മത്സരിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള ചെറിയ മുസ്ലീം സംഘടനകളും ലീഗിനൊപ്പമുണ്ട്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയെന്നതാണ് പ്രധാനലക്ഷ്യം. കഴിഞ്ഞ പ്രാവശ്യംയുഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. പ്രസിഡന്റ് സ്ഥാനം വീതം വെച്ചതിലുണ്ടായ പ്രശ്‌നമാണ് കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചത്. രണ്ടര വര്‍ഷം ലീഗിനും തുടര്‍ന്ന് കോണ്‍ഗ്രസിനും എന്നായിരുന്നു കരാര്‍. പക്ഷേ ലീഗ് ഈ വ്യവസ്ഥ തെറ്റിച്ചു. ഇതിനെ തുടര്‍ന്ന് ലീഗിനെതിരെ സിപിഎമ്മിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നു. ഒന്നിച്ച് ഭരണം ആരംഭിക്കുകയും കുറച്ച് നാളുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് പ്രതിപക്ഷത്തിനൊപ്പം ചേരുകയുമായിരുന്നു. യുഡിഎഫിലെ പ്രധാനകക്ഷികളായ ലീഗും കോണ്‍ഗ്രസും തമ്മില്‍ തല്ലുന്നതില്‍ ഏറ്റവും കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത് അണികളാണ്. ഇവരുടെ അധികാരമോഹത്തില്‍ മനംമടുത്ത് നിരവധി ആളുകളാണ് കുറച്ച് ദിവസങ്ങളായി ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.