തെരഞ്ഞെടുപ്പ്; ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

Thursday 15 October 2015 2:23 pm IST

കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാണോ എന്ന് പരിശോധിക്കുന്നതിന് ആന്റീ ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ഡോ.എസ്.ചിത്രയാണ് ജില്ലാതല സ്‌ക്വാഡിന്റെ അധ്യക്ഷ. 20 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ഒരു സീനിയര്‍ സൂപ്രണ്ടും രണ്ട് സീനിയര്‍ ക്ലര്‍ക്കുമാരും ഒരു ഓഫീസ് അറ്റന്‍ഡന്റും ഉള്‍പ്പെടു—താണ് ജില്ലാതല സ്‌ക്വാഡ്. താലൂക്ക്തല ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡില്‍ അഡീഷണല്‍ തഹസില്‍ദാര്‍മാര്‍ അധ്യക്ഷത വഹിക്കും. അഡീഷണല്‍ തഹസില്‍ദാര്‍ ഉപവരണാധികാരിയായ താലൂക്കില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ അധ്യക്ഷനും താലൂക്കിലെ ജൂണിയര്‍ സൂപ്രണ്ടും താലൂക്ക് ഓഫീസിലെ രണ്ട് സീനിയര്‍ ക്ലര്‍ക്കുമാരും ഒരു ഓഫീസ് അറ്റന്‍ഡന്റും അംഗങ്ങളുമായിരിക്കും. 32 എസ്‌ഐമാരും വിവിധ താലൂക്കുകളിലെ സ്‌ക്വാഡുകളില്‍ നിയോഗിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.