കാത്തിരിപ്പിന് വിട; ഗീത ജന്മനാട്ടിലേക്ക്

Thursday 15 October 2015 4:45 pm IST

ഇസ്ലാമാബാദ്: പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഗീതയ്ക്ക് നാട്ടിലെത്താന്‍ വഴിഒരുങ്ങുന്നു. സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത ഗീതയെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഭാരതത്തിലും പാക്കിസ്ഥാനിലും തരംഗം സൃഷ്ടിച്ച സിനിമയായ ബജ്രംഗി ഭായ്‌ജാന്‍ ഹിറ്റായതോടെയാണ് വണ്ടി മാറി കയറി പാക്കിസ്ഥാനില്‍ എത്തിയ ഗീത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. 12 വര്‍ഷം മുമ്പാണ് പാകിസ്ഥാന്‍ അതിര്‍ത്തിരക്ഷാസേന കണ്ടെത്തുന്നത്. ബാലികയുടെ സംരക്ഷണച്ചുമതല പാകിസ്ഥാനിലെ സന്നദ്ധ സംഘടനയായ എദി ഫൗണ്ടേഷന്‍ ഏറ്റെടുത്തു. കറാച്ചിയിലെ ശിശുമന്ദിരത്തില്‍ സംഘടനയുടെ അധ്യക്ഷ ബില്‍ക്കീസ് എദി അവള്‍ക്ക് 'ഗീത' എന്ന് പേരിമിട്ടു. ഇന്ന് 23 വയസുള്ള ഗീതയെ തിരികെ എത്തിക്കാന്‍ നിരവധി ശ്രമങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും നടത്തിയെങ്കിലും പ്രതീക്ഷകള്‍ വിഫലമാവുമയായിരുന്നു. ഒടുവില്‍ ഭാരതത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമഫലമായി ബീഹാറിലാണ് ഗീതയുടെ മാതാപിതാക്കള്‍ എന്ന് തിരിച്ചറിയുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങള്‍ കൂടി ഈ ശ്രമത്തില്‍ പങ്കാളിയായി. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് അയച്ചു കൊടുത്ത ഫോട്ടോയില്‍ നിന്നും ഗീയ അവളുടെ അച്ഛനേയും സഹോദരങ്ങളേയും തിരിച്ചറിഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗീതയ്ക്ക് തിരിച്ചുവരുന്നതിനാവശ്യമായ യാത്രാരേഖകള്‍ തയ്യാറാക്കുകയാണെന്ന് ഹൈക്കമ്മീഷന്‍ അറിയിച്ചു. ഡിഎന്‍എ പരിശോധനക്ക് ശേഷം ഗീതയെ കുടുംബത്തിന് കൈമാറുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.