ബാര്‍ കേസ്: ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ തര്‍ക്കം

Thursday 15 October 2015 3:31 pm IST

തിരുവനന്തപുരം: ബാര്‍ കേസ് പരിഗണിക്കവേ ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ തര്‍ക്കം. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിക്ക് സമന്‍സ് അയക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. തര്‍ക്കത്തിന് ഒടുവില്‍ അമ്പിളിക്ക് സമന്‍സ് അയക്കാന്‍ ലോകായുക്ത തീരുമാനം. താന്‍ ഷെഡ്യൂള്‍ കാസ്റ്റ് ആയത് കൊണ്ടാണോ കേസ് ഫയല്‍ തരാത്തതെന്ന് ഉപലോകായുക്ത ബാര്‍ കേസ് പരിഗണിക്കവേ ചോദിച്ചു. ബാര്‍ കേസ് ഫയല്‍ ലോകായുക്തയ്ക്ക് മാത്രം നല്‍കിയതിന് എതിരെയായിരുന്നു ഉപലോകായുക്തയുടെ പരാമര്‍ശം. ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബലാചന്ദ്രനാണ് വിവാദ പരാമര്‍ശം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.