വ്യോമാക്രമണത്തില്‍ ഐഎസ് തലപ്പത്തെ രണ്ടാമനും കൊല്ലപ്പെട്ടു

Thursday 15 October 2015 11:30 pm IST

ഡമാസ്‌കസ്: ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ആക്രമണത്തില്‍ ഐഎസ് തലപ്പത്തെ രണ്ടാമനായ അബു മുത്തസ് അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരിച്ചു. ഐഎസ് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം സ്ഥിരീകരികച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇറാഖിലെ വടക്കന്‍നഗരമായ മൊസൂളിലൂടെ സഞ്ചരിക്കുബോള്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഖുറേഷി കൊല്ലപ്പെടുകയായിരുന്നു. ഖുറേഷി മരിച്ചതായി അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാല്‍ ഐഎസ് നിരയിലെ രണ്ടാമന്‍ കൊല്ലപ്പെട്ടതായി ഐഎസ് വ്യക്തമാക്കുകയായിരുന്നു. ഐഎസിന്റെ വീഡിയോ സന്ദേശത്തില്‍ തങ്ങളെ ആക്രമിക്കുന്ന റഷ്യയേയും അമേരിക്കയേയും പരാജയപ്പെടുത്തുമെന്നും വീഡിയോയിലുണ്ട്. അമേരിക്ക തങ്ങളോട് എതിര്‍ത്ത് നില്‍ക്കാന്‍ കഴിവ് ഇല്ലാത്തതിനാല്‍ റഷ്യയുടേയും ഇറാന്റയും സഹായം തേടിയിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു. അതേസമയം, സിറിയന്‍ സൈന്യത്തിനൊപ്പം ചേര്‍ന്നു കരയുദ്ധത്തിനു സൈനികരെ സിറിയയിലേക്കയച്ചു.