എന്റെ കട 100 ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കും

Thursday 15 October 2015 7:19 pm IST

കൊച്ചി: കുറഞ്ഞ വിലയ്ക്ക് അവശ്യമരുന്നുകൾ ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി ജൻ ഔഷധി യോജനയുമായി സഹകരിച്ച് സിസിൽ ഗ്രൂപ്പ് നൂറ് സ്ഥലങ്ങളിൽ വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കും. സൂപ്പർ മാർക്കറ്റ് ശൃംഖലയായ 'എന്റെ കട'കളിലായിരിക്കും ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുക. പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ജൻ ഔഷധി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എം.ഡി ശ്രീകുമാറും സിസിൽ മാനേജിംഗ് ഡയറക്ടർ എസ്. സാബുകുമാറും ഒപ്പിട്ടു. പൊതുവിപണിയിൽ ലഭിക്കുന്നതിനെക്കാൾ അഞ്ചിലൊന്ന് വിലയ്ക്ക് മരുന്നുകൾ ജൻ ഔഷധി വഴി നൽകുമെന്ന് ശ്രീകുമാർ പറഞ്ഞു. നവംബർ ഒന്നു മുതൽ ആയിരം എന്റെ കടകൾ തുറക്കുമെന്ന് സാബു കുമാർ പറഞ്ഞു. സിസിൽ ഡയറക്ടർമാരായ സഹർഷ്, മനോജ് കുമാർ, അശോക് കുമാർ, കിഷോർകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.