ഇരുചക്രവാഹന വിപണിയില്‍ ഹോണ്ട ഒന്നാമതെന്ന്

Thursday 15 October 2015 7:20 pm IST

കൊച്ചി: സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമോട്ടീവ് മാനുഫാക്ചറേഴ്‌സിന്റെ കണക്ക് പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ മൂന്ന് മാസക്കാലത്ത് ഇരുചക്ര വാഹനങ്ങളില്‍ 36 ശതമാനം വിപണി വിഹിതത്തോടെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടേഴ്‌സ് ലിമിറ്റഡ് കേരളത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതായി കമ്പനി അവകാശപ്പെട്ടു. കേരളത്തെക്കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ്, ദല്‍ഹി, ഹിമാചപ്രദേശ്, ഗോവ എന്നിവിടങ്ങളിലും ഹോണ്ട ഒന്നാം സ്ഥാനത്താണെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റ് കിയറ്റ മരിറ്റ്‌സു പറഞ്ഞു.