എസ്എന്‍ഡിപിയെ അധിക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹം: സമസ്ത നായര്‍ സമാജം

Thursday 15 October 2015 8:07 pm IST

ആലപ്പുഴ: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പ്രസ്ഥാനത്തെയും അധിക്ഷേപിക്കുന്ന ഇടതു- വലതു മുന്നണികളുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും സാക്ഷര കേരളത്തില്‍ ഇത് വിലപ്പോവില്ലെന്നും സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ പറഞ്ഞു. ഇപ്പോഴത്തെ ഈ കടന്നാക്രമണങ്ങള്‍ക്കുപിന്നില്‍ ഗൂഢലക്ഷ്യങ്ങളാണുള്ളത്. മുസ്ലീം ലീഗ് ഉണ്ടാക്കിയപ്പോള്‍ കൂടെ ചേര്‍ക്കുകയും കേരളാ കോണ്‍ഗ്രസ് എന്ന ലേബലില്‍ മറ്റൊരു കൂട്ടര്‍ രംഗപ്രവേശം ചെയ്തപ്പോള്‍ ഘടകകക്ഷിയാക്കുകയും ചെയ്ത മുന്നണികള്‍ വെള്ളാപ്പള്ളിക്കും സമുദായത്തിനും തൊട്ടുകൂടായ്മ കല്പിക്കുന്നത് യുക്തിക്കു നിരക്കാത്തതാണ്. മതേതര പാര്‍ട്ടി ആരാണെന്ന് തീരുമാനിക്കാനുള്ള അധികാരം കോണ്‍ഗ്രസിനും സിപിഎമ്മിനും ആരും നല്‍കിയിട്ടില്ല. സംസ്ഥാന സെക്രട്ടറി പുതുക്കരി സുരേന്ദ്രനാഥ്, ജില്ലാ സെക്രട്ടറി കുട്ടന്‍ നായര്‍, സന്തോഷ് വടശേരി, ഓമനക്കുട്ടന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.