വെള്ളാപ്പള്ളിക്ക് ധീവരസഭയുടെ പിന്തുണ

Thursday 15 October 2015 8:13 pm IST

കൊച്ചി: കേരള ധീവരസഭാ സംസ്ഥാന സമിതി എസ്എന്‍ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ രൂപംകൊടുക്കുന്ന മുന്നണിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.ഡി.സോമകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.സുതന്‍, സി.കെ. പത്മനാഭന്‍, കെ.വി.ഷണ്‍മുഖന്‍, സി.എസ്.അനില്‍കുമാര്‍, സി.സുനില്‍ ദത്ത്, ടി.എന്‍.ശിവദാസ്, രമേഷ് മോഹന്‍, ഇ.ബി.സുദര്‍ശനന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.