മണ്ഡലകാലത്തിനു മുന്‍പ് ശബരിമലറോഡുകള്‍ നന്നാക്കണം: ഹൈക്കോടതി

Thursday 15 October 2015 8:16 pm IST

കൊച്ചി: മണ്ഡലകാലം ആരംഭിക്കും മുന്‍പ് ശബരിമലയിലേക്കുള്ള സംസ്ഥാന, ദേശീയപാതകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ദേശീയപാതാ അതോറിറ്റി എന്നിവയ്ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച കഴിഞ്ഞ വര്‍ഷത്തെ ഉത്തരവ് തുടര്‍ വര്‍ഷങ്ങൡലും ബാധകമാണ്. കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരുടേതാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം റോഡ് നവീകരണത്തെ ബാധിക്കരുത്. വരും വര്‍ഷങ്ങളില്‍ മണ്ഡല കാലത്തിന് മൂന്നു മാസം മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം. കോടതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.