വിഷമത്സ്യം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിഎസ്

Thursday 15 October 2015 8:21 pm IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് വിഷമത്സ്യം കഴിച്ച് 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അതീവ ഗൗരവമുള്ളതാണെന്നും വിഷമത്സ്യം വിപണിയിലെത്തുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. വിഷമത്സ്യം കേരളത്തില്‍ വ്യാപകമായി വില്‍പ്പന നടത്തുന്നു എന്നതിന് തെളിവാണ് ഈ അപകടം. വിഷംകലര്‍ന്ന പച്ചക്കറിയും മത്സ്യവും കേരളത്തില്‍ വന്‍തോതില്‍ വില്‍പ്പന നടക്കുന്ന കാര്യം താന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ ഗുരുതരമായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് അടിയന്തിരമായി സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ യാതോരും നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിഎസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കേരളത്തിലെ എല്ലാ മാര്‍ക്കറ്റുകളിലും വിഷപച്ചക്കറികളും, വിഷമത്സ്യവും വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും, ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.