ബിജെപി - എസ്എന്‍ഡിപി സഖ്യം നിര്‍ണായകമാകും

Thursday 15 October 2015 8:22 pm IST

ചേര്‍ത്തല: ബിജെപി - എസ്എന്‍ഡിപി സഖ്യം തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാകും. 35 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതായും നഗരസഭയുടെ സമഗ്രവികസനത്തിനുതകുന്ന തെരഞ്ഞെടുപ്പ് പത്രിക അടുത്തയാഴ്ച പുറത്തിറക്കുമെന്നും ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍, എസ്എന്‍ഡിപി മുന്‍ യോഗം കൗണ്‍സിലര്‍ കെ.വി. സാബുലാല്‍, എസ്എന്‍ഡിപി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ നിഷീദ്തറയില്‍, ഡി. ജ്യോതിഷ് എന്നിവര്‍ പറഞ്ഞു. പുതിയ കൂട്ടുകെട്ട് അക്കൗണ്ട് തുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തങ്ങളുടെ സഹകരണമില്ലാതെ ഭരിക്കുവാന്‍ കഴിയാത്ത സാഹചര്യം ഇലക്ഷന്‍ കഴിയുമ്പോള്‍ ഇരുമുന്നണികള്‍ക്കുമുണ്ടാകും. ന്യൂനപക്ഷപ്രീണനം മാത്രം ലക്ഷ്യമിട്ട്, ഭൂരിപക്ഷ സമുദായത്തെ അടിമകളാക്കി ഭരിക്കുന്ന ഇടതു വലതു മുന്നണികള്‍ക്കുള്ള താക്കീതായിരിക്കും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായി 17ന് നഗരസഭ ടൗണ്‍ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കണ്‍വെന്‍ഷന്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ. മഹേശന്‍ അദ്ധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി. മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തും. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ തെരഞ്ഞെടുപ്പ് സന്ദേശം നല്‍കും. കെ.വി. സാബുലാല്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍, ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍. അജിത്, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ കണ്‍വീനര്‍ പി. ജയകുമാര്‍, വനിതാസംഘം യൂണിയന്‍ സെക്രട്ടറി തുളസീഭായി, നിഷീദ് തറയില്‍, പി.കെ. രാജു എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.