ആട് ആന്റണിയെ പിടികൂടിയവര്‍ക്ക് മെരിറ്റോറിയസ് സര്‍വ്വീസ് എന്‍ട്രി

Thursday 15 October 2015 8:23 pm IST

തിരുവനന്തപുരം: ആട് ആന്റണിയെ പിടികൂടാന്‍ നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെരിറ്റോറിയസ് സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. വളരെ പ്രധാനപ്പെട്ട കേസുകള്‍ തെളിയിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സേനയില്‍ നല്‍കുന്ന ബഹുമതിയാണിത്. ആട് ആന്റണിയുടെ കേസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.എന്‍. സുനില്‍ ഉള്‍പ്പെടെയുള്ള 18 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെരിറ്റോറിയസ് സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. നേരത്തെ ഇവര്‍ക്ക് ഒരു ലക്ഷം രൂപ പരിതോഷികം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.