എസ്എന്‍ഡിപി-ബിജെപി സഖ്യത്തിന് ഡിഎല്‍പി പിന്തുണ

Thursday 15 October 2015 8:26 pm IST

മുഹമ്മ: എസ്എന്‍ഡിപി-ബിജെപി സഖ്യത്തിന് ഡമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ. ഡിഎല്‍പി സംസ്ഥാന പ്രതിനിധി സംഘം ഇന്നലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി പിന്തുണ അറിയിച്ചു. എസ്എന്‍ഡിപി-ബിജെപിയും ചേര്‍ന്നു മൂന്നാം മുന്നണി രൂപീകരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടതോടെ ഇടത് വലത് മുന്നണികള്‍ക്ക് ഹാലിളകി. തങ്ങളെ എന്നും അധികാരത്തില്‍ എത്തിച്ചിരുന്ന ഈഴവരാദി ധീവര, ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ വോട്ട് നഷ്ടപ്പെട്ട് പോകുമെന്ന തിരിച്ചറിവാണ് ഇവരെ വെള്ളാപ്പള്ളിയ്‌ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ഈ വസ്തുത മനസ്സിലാക്കിയാണ് ഡിഎല്‍പി ശക്തമായ പിന്തുണയുമായി എത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. ടി. എസ.് ബാലകൃഷ്ണന്‍ പ്രസിഡന്റ് കെ എം പൂവ് ജനറല്‍ സെക്രട്ടറി, തകഴി രജനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.