മനസിന് വേണ്ടത് ഈശ്വരചിന്തയാകുന്ന ഭക്ഷണം

Thursday 15 October 2015 8:26 pm IST

ഈശ്വരന്‍ ഒന്നേയുള്ളു എന്ന് എല്ലാവരും പറയുന്നു. പക്ഷേ വിശ്വാസികള്‍ക്ക് തന്നെ വിഭിന്ന അഭിപ്രായങ്ങള്‍. എന്തേ അവ ഒരുപോലെയാകാത്തത്? സ്വിച്ചിടുമ്പോള്‍ ഫാന്‍ കറങ്ങുന്നു. ബള്‍ബ് തെളിയുന്നു. ഹീറ്റര്‍ ചൂടാകുന്നു. സീറോ ബള്‍ബിന് മങ്ങിയ വെളിച്ചം. നൂറ് വാട്ട്‌സിന്റെ ബള്‍ബിന് ഉജ്ജ്വല പ്രകാശം. പക്ഷേ ഇതിനെയെല്ലാം പുറകില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. ഒരേ വൈദ്യുതി തന്നെ. അതുപോലെ ഓരോരുത്തരുടെയും മനസ്സിന്റെ നിലയ്ക്ക്, ശുദ്ധിക്ക് അനുസരിച്ച് അവര്‍ക്കെല്ലാം വ്യത്യസ്ത ഈശ്വരാനുഭവങ്ങളും ഉണ്ടാകുന്നു. ഈശ്വരന്‍ എല്ലാവര്‍ക്കും അനുഗ്രഹം നല്‍കുന്നത് ഒരോ രീതിയില്‍ തന്നെ. അര്‍ഹതയുള്ളവര്‍ കൂടുതല്‍ നേടുന്നു. ശരീരം വാഹനമാണ്. അതുവലിക്കുന്ന കുതിര മനസ്സും. നാം വാഹനത്തിന് യഥാസമയം വേണ്ടതെല്ലാം നല്‍കുന്നു. പക്ഷേ വണ്ടി വലിക്കേണ്ട കുതിരയ്ക്ക് (മനസ്സിന്) നല്ലതൊന്നും നല്‍കുന്നില്ല. മനസ്സെന്ന കുതിരയ്ക്ക് ഈശ്വരചിന്തയാകുന്ന ഭക്ഷണം നല്‍കൂ. ശരീരമെന്ന വണ്ടി പിന്നെ സുഖകരമായി യാത്ര തുടങ്ങും. ഈശ്വരാനുഭൂതി ലഭിക്കുകയും ചെയ്യും.