ആര്‍എസ്എസ് നേതാവിന്റെ വീട്ടുവരാന്തയില്‍ റീത്ത്

Thursday 15 October 2015 8:41 pm IST

കൂത്തുപറമ്പ്: ആര്‍എസ്എസ് നേതാവിന്റെ വീട്ടുവരാന്തയില്‍ റീത്ത് വച്ചു. ആര്‍എസ്എസ് കൂത്തുപറമ്പ് നഗര്‍ സേവാപ്രമുഖ് കൈതേരി കപ്പണയിലെ വേണി നിവാസില്‍ ബിനോയിയുടെ വീട്ടുവരാന്തയിലാണ് റീത്തുവെച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. നേരത്തെയും നിരവധി തവണ ബിനോയിയെ സിപിഎം സംഘം ഭീഷണിപ്പെടുത്തിയിരുന്നു. കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയല്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതിനാണ് ബിനോയിയുടെ വീട്ടുവരാന്തയില്‍ റീത്ത് വെച്ചതെന്നാണ് സൂചന. കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കി.#േ സംഭവത്തില്‍ ബിജെപി കൂത്തുപറമ്പ് മുനിസിപ്പല്‍ കമ്മറ്റിയും ആര്‍എസ്എസ് താലൂക്ക് കാര്യകാരിയും ശക്തിയായി പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് ജ്യോതിബാബു ആവശ്യപ്പെട്ടു. ജില്ലാ പ്രചാരക് രഞ്ചിത്ത്, എ.പി.പുരുഷോത്തമന്‍, കെ.ബി.പ്രജില്‍, ഒ.എം.സജിത്ത് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.