സമത്വ മുന്നേറ്റ ജാഥ: എസ്എന്‍ഡിപി താലൂക്ക് തലയോഗം നാളെ

Thursday 15 October 2015 9:37 pm IST

ആലപ്പുഴ: എസ്എന്‍ഡിപി നേതൃത്വത്തില്‍ നടക്കുന്ന സമത്വ മുന്നേറ്റ ജാഥയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും നിലവിലെ രാഷ്ട്രീയ സംഘടനാ വിഷയങ്ങളില്‍ യോഗത്തിന്റെ നിലപാടുകള്‍ വിശദീകരിക്കുന്നതിനുമായി അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ സമ്മേളനം 17ന് വൈകിട്ട് 3ന് കിടങ്ങാംപറമ്പ് ശ്രീനാരായണ ഗുരുമന്ദിര ഓഡിറ്റോറിയത്തില്‍ നടക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കും. താലൂക്കിലെ വിവിധ ശാഖായോഗങ്ങളില്‍ നിന്നുള്ള മാനേജിങ് കമ്മറ്റിയംഗങ്ങള്‍, യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം, ശ്രീനാരായണ എംപ്ലോയീസ് ഫോറം തുടങ്ങിയ പോഷക സംഘടനാ ഭാരവാഹികളും കുടുംബയൂണിറ്റ്, മൈക്രോ ഫിനാന്‍സ് ഭാരവാഹികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. വെളളാപ്പള്ളി നടേശനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന പ്രവണതയെ സമുദായം സുസംഘടിതമായി ചെറുത്തുതോല്പിക്കുമെന്നും ഇതിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കുമെന്നും താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.