കോണ്‍ഗ്രസ് സിറ്റിങ്ങ് കൗണ്‍സിലര്‍ ബിജെപി സ്ഥാനാര്‍ത്ഥി

Thursday 15 October 2015 9:54 pm IST

കൊച്ചി: ആലുവ നഗരസഭയിലെ കോണ്‍ഗ്രസ് സിറ്റിങ് കൗണ്‍സിലര്‍ ഉമ ലൈജിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തക പി.എസ്. പ്രീതയും ബിജെപി സ്ഥാനാര്‍ത്ഥികളായി. കോണ്‍ഗ്രസില്‍ വര്‍ഗീയപ്രീണന നയമാണ് പിന്തുടരുന്നതെന്ന് ഉമാ ലൈജി പത്രസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കുന്നതുമുതല്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുന്നതുവരെ ന്യൂനപക്ഷപ്രീണനമാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. നഗരസഭയിലെ 26 വാര്‍ഡുകളില്‍ എസ്എന്‍ഡിപിയോഗം അംഗമായ ഒരാളെപ്പോലും സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ലെന്ന് അവര്‍ ആരോപിച്ചു. നിലവിലുണ്ടായിരുന്ന കൗണ്‍സിലര്‍മാരെ പോലും വെട്ടിനിരത്തുന്നത് വര്‍ഗീയപ്രീണനത്തിന് തെളിവാണെന്ന് ഉമ ലൈജി പറഞ്ഞു. സിപിഎമ്മും വര്‍ഗീയപ്രീണനമാണ് സ്വീകരിക്കുന്നത്. വിജയപ്രതീക്ഷയുള്ള 11-ാം വാര്‍ഡില്‍ വോട്ടര്‍പട്ടികയില്‍ പേരില്ലെന്നും ഇനി ചേര്‍ക്കാന്‍ ആവില്ലെന്നും തെറ്റിദ്ധരിപ്പിച്ച പ്രീതയെ സിപിഎമ്മുകാര്‍ പിന്തിരിപ്പിക്കുയായിരുന്നുവെന്ന് പ്രീത പറഞ്ഞു. അഞ്ചാം വാര്‍ഡില്‍ ഉമ ലൈജിയും പതിനൊന്നാം വാര്‍ഡില്‍ പ്രീതയും പത്രിക നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി ടൗണ്‍ പ്രസിഡന്റ് എ.സി.സന്തോഷ് കുമാറും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.