ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട: തുഷാര്‍

Thursday 15 October 2015 10:02 pm IST

കൂത്താട്ടുകുളം: എസ്എന്‍ഡിപി യോഗത്തിന് നേരെ സിപിഎം വാളെടുത്ത് ഭീക്ഷണിപ്പെടുത്തുവാന്‍ നോക്കേണ്ടെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി. എസ്എന്‍ഡിപി യോഗം കൂത്താട്ടുകുളം യൂണിയന്റെ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊള്ളക്കാരുടെ സംഘടനയ്ക്ക് നേരെ നടത്തുന്നതുപോലെയുള്ള അക്രമങ്ങളാണ് എസ്എന്‍ഡിപിക്ക് നേരെ നടത്തുന്നത്. പണ്ടത്തേതു പോലെ ഇനി പിടിച്ചാല്‍ കിട്ടില്ലെന്ന് മനസ്സിലാക്കിയവര്‍ അതുകൊണ്ടാണ് യോഗത്തിന്റെ പേരിലും ജനല്‍ സെക്രട്ടറിയുടെ പേരിലും തന്റെ പേരിലും ആരോപണങ്ങളുമായി വരുന്നത്. ബിജു രമേശിനേപ്പോലുള്ളവര്‍ പറയുന്നത് എത്രപേര്‍ വിശ്വസിക്കുമെന്നും തുഷാര്‍ ചോദിച്ചു. ഭൂമി, വിദ്യാഭ്യാസം അടക്കമുള്ള സാമൂഹ്യ നീതി കേരളം മാറിമാറി ഭരിച്ച ഇടതുപക്ഷവും വലതുപക്ഷവും ഈഴവര്‍ക്ക് നിഷേധിക്കുകയായിരുന്നു. ന്യൂനപക്ഷങ്ങള്‍ സ്‌കൂളുകള്‍ക്കായി മാത്രം 100 കോടിരൂപയാണ് ഖജനാവില്‍ നിന്ന് സര്‍ക്കാര്‍ ചിലവഴിച്ചത്. കാര്യം പറയുന്നവരെ അക്രമിച്ച് കീഴ്‌പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും തുഷാര്‍ പറഞ്ഞു. എസ്.എന്‍.ഡി.പി.യുടെ സംഘടനാ ശക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. അതാണ് ചിലരെ ബുദ്ധിമുട്ടിലാക്കുന്നത്. കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന സമത്വ മുന്നേറ്റ് ജാഥ നവംബര്‍ 29ന് മൂവാറ്റുപുഴയിലെത്തുമെന്നും തുഷാര്‍ പറഞ്ഞു. കൂത്താട്ടുകുളം യൂണിയന്‍ പ്രസിഡന്റ് പിജി ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന കമ്മറ്റി അംഗം സജീവ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമന്‍, സെക്രട്ടറി സി.പി. സത്യന്‍ യോഗം ബോര്‍ഡ് അംഗം വി.കെ. കമലാസനന്‍, യൂണിയന്‍ കൗണ്‍സിലര്‍ മാരായ എന്‍.പി. ദിവാകരന്‍, എം.എന്‍ അപ്പുക്കുട്ടന്‍, ഡി. സാജു, കെ.പി. അഭിലാഷ്, കെ.എന്‍. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൂത്താട്ടുകളം സെന്‍ട്രല്‍ ജംഗ്ഷനിലെത്തുന്ന തുഷാര്‍ വെള്ളാപ്പിള്ളിയെ യൂത്ത്മൂവ്‌മെന്റ് ചെയര്‍മാന്‍ പി.എം. മനോജ്, കണ്‍വീനര്‍ രാജേഷ് ബാബു, ജോ. കണ്‍വീനര്‍ പി.എം രാജന്‍, വനിതാസംഘം പ്രസിഡന്റ് കൗസല്യരവീന്ദ്രന്‍, സെക്രട്ടറി മഞ്ചു റെജി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.