സ്വാശ്രയ ഭാരത്-ശാസ്ത്ര പ്രദര്‍ശനത്തിന് തുടക്കം

Thursday 15 October 2015 10:11 pm IST

കോഴിക്കോട്: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പിറന്നാള്‍ സ്മരണയില്‍ സ്വാശ്രയഭാരത് ശാസ്ത്രപ്രദര്‍ശനത്തിനു തുടക്കം. കോഴിക്കോട് സ്വപ്‌ന നഗരിയില്‍ ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് വൈജ്ഞാനിക പ്രദര്‍ശനത്തിന് തിരികൊളുത്തി. വിഎസ്എസ്‌സി റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ പിഎന്‍ സുബ്രഹ്മണ്യന്‍ എപിജെ അബ്ദുള്‍ കലാം അനുസ്മരണം നടത്തി. പ്രസാര്‍ഭാരതി അഡീ. ഡയറക്ടര്‍ ജനറല്‍ ഡോ. മനോജ് പടൈരിയ മുഖ്യപ്രഭാഷണം നടത്തി. വിജ്ഞാന്‍ ഭാരതി ഓര്‍ഗനൈസിങ് സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ, ഐസിഎആര്‍-ഐഐഎസ്ആറിലെ ഡോ. വി. ശശികുമാര്‍, മേഖലാ ശാസ്ത്ര ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. വി. എസ്. രാമചന്ദ്രന്‍, എന്‍.ഐ.ടി ഡയറക്ടര്‍ ശിവജി ചക്രവര്‍ത്തി, വിജ്ഞാന്‍ ഭാരതി ഗവേണിംഗ് ബോഡി അംഗം ഡോ. എം.ജി.കെ. പിള്ള, എന്‍ഐ ഇഎല്‍ഐടി ഡയറക്ടര്‍ ഡോ. എം.പി. പിള്ള, സിഡബ്ല്യുആര്‍ഡിഎം ഡയറക്ടര്‍ ഡോ. എം. പി. നരസിംഹപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എം. അനന്തരാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. ഗിരീഷ്‌കുമാര്‍ സ്വാഗതവും ഡോ. ആര്‍. ജയപ്രകാശ് നന്ദിയും പറഞ്ഞു. പ്രദര്‍ശനം 21 ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.