പനത്തടി പഞ്ചായത്തില്‍ ആദിവാസികള്‍ സ്വതന്ത്രരായി മത്സരിക്കും

Thursday 15 October 2015 10:18 pm IST

പനത്തടി: മലയോരത്ത് ആദിവാസികള്‍ ഭൂരിപ പക്ഷമുള്ള പനത്തടി പഞ്ചായത്തില്‍ മാവിലന്‍, മലവേട്ടുവന്‍ സമുദായത്തെ അവഗണിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ സ്വതന്ത്രരെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ ആദിവാസി കോ-ഓര്‍ഡിനേഷന്‍ പനത്തടി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. മറാഠികളെ പട്ടികവര്‍ഗ്ഗത്തില്‍ വീണ്ടും ഉള്‍പ്പെടുത്തിയതിന് ശേഷം ഈ സമുദായത്തിന്റെ വാലായി മാറുകയാണ് പാര്‍ട്ടി നേതൃത്വങ്ങളെന്നും, പഞ്ചായത്തിലെ സംവരണ വാര്‍ഡുകളില്‍ മറാഠികളെ മാത്രം സ്ഥാനാര്‍ത്ഥിയാക്കിയത് ഇതിന്റെ ഭാഗമായാണെന്നും കോ-ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പനത്തടിയിലെ 5 വാര്‍ഡുകളിലേക്കും ബ്ലോക്ക് ഡിവിഷനിലേക്കുമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഈ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ നാളെ തുടങ്ങാനും തീരുമാനമായി. യോഗത്തില്‍ എ.കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ശങ്കരന്‍ മുണ്ടമാണി, മുകുന്ദന്‍, കെ.വി.കൃഷ്ണന്‍, രമേശന്‍ മലയാറ്റുകര തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.