ഒരുപിടി അരി പദ്ധതിയുമായി എബിവിപി പ്രവര്‍ത്തകര്‍

Friday 16 October 2015 11:40 am IST

പാലക്കാട്: അവശതയനുഭവിക്കുന്ന അട്ടപ്പാടി ജനങ്ങള്‍ക്ക ക്യാമ്പസുകളില്‍ നിന്ന് അരിശേഖരിച്ച് നല്‍കി വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ വ്യത്യസ്തത പുലര്‍ത്തുകയാണ് പാലക്കാട്ടെ എബിവിപി പവര്‍ത്തകര്‍. ക്യമ്പസുകളില്‍ നിന്ന് അരിശേഖരണത്തിന്റെ ഭാഗമായി കുട്ടികള്‍ കൊണ്ടുവരുന്ന അരി യൂണിറ്റ് കമ്മിറ്റികള്‍ ശേഖരിച്ച് ജില്ലാ നേതൃത്വത്തിന് കൈമാറുന്നു. പാലക്കാട് വിക്‌ടോറിയ കോളേജില്‍ നടന്ന പരിപാടി എബിവിപി സംസ്ഥാന ജോയന്റ് സെക്രട്ടറി കെ.വി. വരുണ്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജില്ലാ ജോ: കണ്‍വീനര്‍ എസ്.ശ്രീജിത്ത് , നഗര്‍ ഒര്‍ഗനെസിംഗ് സെക്രട്ടറി വിഷ്ണു സുരേഷ്,നഗര്‍ പ്രസിഡന്റ്് അനൂപ്, നീതു, ശിവന്‍, തുടങ്ങിയവര്‍ സംസാരിച്ചു.