വട്ടക്കുളത്തിന്റെ ഭരണം പിടിക്കാന്‍ ബിജെപി

Friday 16 October 2015 1:05 pm IST

എടപ്പാള്‍: ഗ്രാമപഞ്ചായത്തിനെ ഇരുട്ടിലേക്ക് തള്ളിവിട്ട മുന്നണികളോട് പകരം ചോദിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വട്ടക്കുളം നിവാസികള്‍. ആകെ 19 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. അതില്‍ 10 എണ്ണം എല്‍ഡിഎഫിനും മൂന്നെണ്ണം യുഡിഎഫിനുമാണ്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫാണ് വട്ടംകുളം ഭരിക്കുന്നത്. യുഡിഎഫിലെ തമ്മിലടി തീര്‍ന്നിട്ട് പ്രതിപക്ഷത്തിന്റെ കടമ നിര്‍വഹിക്കാന്‍ അവര്‍ക്ക് സമയമില്ല. പഞ്ചായത്തിലെ പാലപ്രയില്‍ പൊതുശ്മശാനത്തിനായി സ്ഥലം ഉണ്ടെങ്കിലും അത് പ്രവര്‍ത്തന യോഗ്യമല്ല. ശ്മശാനത്തിലേക്ക് എത്തിപ്പെടാന്‍ ഒരു റോഡില്ലാത്തതാണ് പ്രധാന പ്രശ്‌നം. നാട്ടുകാരും സംഘടനകളും നിരന്തരം ഇടപെട്ടിട്ടും റോഡ് അനുവദിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല. നാല് സെന്റിലും അഞ്ച് സെന്റിലും വീടുവെച്ച് താമസിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതലുള്ള പഞ്ചായത്താണിത്. ഈ കുടുംബങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ മറവ് ചെയ്യാനുള്ള സൗകര്യം കൂടി ഇവിടില്ല. അടുത്ത പഞ്ചായത്തിലും ശ്മശാനം ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പഞ്ചായത്തില്‍ പൊതുവെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെന്നുള്ളത് വസ്തുതയാണ്. പക്ഷേ ഏറ്റവും ദുരിത പൂര്‍ണ്ണമായ ജീവിതം നയിക്കുന്നവരാണ് തൈക്കാട് നാല് സെന്റ് കോളനി നിവാസികള്‍. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ബിജെപി നിര്‍ണ്ണായക ശക്തിയായി മാറി കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.