നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ആരാധനാലയം നിരോധിച്ചു

Friday 16 October 2015 1:08 pm IST

തിരൂര്‍: നിറമരുതൂര്‍ വില്ലേജ് റീസര്‍വെ 97/15 സ്ഥലത്ത് നിര്‍മിച്ചിട്ടുള്ള ഷെഡ്ഡില്‍ നിയമവിരുദ്ധമായി ആരാധന നടത്തുന്നത് നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍ ഉത്തരവിട്ടു. നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് സ്ഥലം സന്ദര്‍ശിച്ച് കെട്ടിട നിര്‍മാണ ചട്ടത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ലംഘിച്ചാതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പഞ്ചായത്തിന് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ പൊലീസ് വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. പരപ്പവനങ്ങാടിയിലെ സമാനമായ കയ്യേറ്റം ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് പോലീസ് തടഞ്ഞിരുന്നു. സര്‍ക്കാര്‍ ഭൂമികള്‍ അധികാരമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ കയ്യേറുന്നത് ഗൗരവമായ പ്രശ്‌നമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.