കുറ്റിയാടിയില്‍ കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍

Friday 16 October 2015 1:35 pm IST

കുറ്റിയാടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം അവസാനിച്ചപ്പോള്‍ കുറ്റിയാടി പഞ്ചായത്തില്‍ കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍ മത്സരരംഗത്ത്. കുറ്റിയാടി ടൗണ്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.വി. ജമീലയ്‌ക്കെതിരെ നിലവില്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും മഹിളാ കോണ്‍ഗ്രസ് നേതാവുകൂടിയായ എ.വി. പ്രവിത മത്സരിക്കുന്നു. കുന്നുമ്മല്‍ ബ്ലോക്കിന് കീഴില്‍ കുറ്റിയാടി ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശ്രീനിജ കുഞ്ഞിപ്പറമ്പത്തിനെതിരെ കോണ്‍ഗ്രസ് നേതാവായ കൊടുമയില്‍ അസീസിന്റെ ഭാര്യ ഫൗസിയയാണ് റിബല്‍ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയത്. കുന്നുമ്മല്‍ ബ്ലോക്ക് ദേവര്‍കോവില്‍ ഡിവിഷനില്‍ കായക്കൊടി പഞ്ചായത്ത് മുന്‍പ്രസിഡന്റ് വി.പി. കുഞ്ഞബ്ദുല്ലയ്‌ക്കെതിരെ ലീഗ് കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റി അംഗം സെയ്തലവി പത്രിക നല്‍കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.