സ്ത്രീത്വത്തെ അപമാനിക്കല്‍: കോളേജ് മാഗസിന്‍ എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍

Friday 16 October 2015 4:52 pm IST

കൊല്ലം: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ കോളേജ് മാഗസിന്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മാഗസീന്‍ എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍. . അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ മാഗസിനിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് മാഗസിന്‍ എഡിറ്റര്‍ ബിബിനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.സീസണ്‍സ് 2015 എന്ന പേരില്‍ ഇറക്കിയ മാഗസിന്‍ സംഭവത്തെ തുടര്‍ന്ന് പിന്‍വലിച്ചതായി കോളേജ് അധികൃതര്‍ വ്യക്തമാക്കി. നോവലിസ്റ്റ് ബെന്യാമീനാണ് കഴിഞ്ഞ മാസം മാഗസിന്‍ പ്രകാശനം ചെയ്തത്. എസ്എഫ്‌ഐ ഭരിക്കുന്ന കോളേജ് യൂണിയനില്‍ മാഗസിന്‍ എഡിറ്റര്‍ മാത്രമാണ് കെഎസ് യു പ്രതിനിധിയായി ഉണ്ടായിരുന്നത്